ലൈംഗികാതിക്രമം 
പ്രതിക്ക് 20 വർഷം കഠിനതടവ്‌



പാലക്കാട്‌ എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക്‌ 20 വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷ. വടവന്നൂർ  കരിപ്പാലി ഗോപിക നിവാസിൽ ഗോപകുമാറിനെ(24)യാണ്‌ ശിക്ഷിച്ചത്‌. പാലക്കാട് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജുവാണ് ശിക്ഷ വിധിച്ചത്. 2018 ഡിസംബറിലാണ്‌ സംഭവം.  കൊല്ലങ്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്‌ സിഐ ആയിരുന്ന കെ പി ബെന്നി അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചു. പിഴത്തുക ഇരയ്‌ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം അധികകഠിന തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ച് 10 വർഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ശോഭന ഹാജരായി. Read on deshabhimani.com

Related News