29 March Friday

ലൈംഗികാതിക്രമം 
പ്രതിക്ക് 20 വർഷം കഠിനതടവ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
പാലക്കാട്‌
എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക്‌ 20 വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷ. വടവന്നൂർ  കരിപ്പാലി ഗോപിക നിവാസിൽ ഗോപകുമാറിനെ(24)യാണ്‌ ശിക്ഷിച്ചത്‌. പാലക്കാട് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജുവാണ് ശിക്ഷ വിധിച്ചത്. 2018 ഡിസംബറിലാണ്‌ സംഭവം. 
കൊല്ലങ്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്‌ സിഐ ആയിരുന്ന കെ പി ബെന്നി അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചു. പിഴത്തുക ഇരയ്‌ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം അധികകഠിന തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ച് 10 വർഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ശോഭന ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top