9 റോഡുകളുടെ നവീകരണത്തിന്‌ 16.70 കോടി



പാലക്കാട്   ജില്ലയിലെ റോഡുകളിലെ ദുരിതത്തിന്‌ പരിഹാരമായി പൊതുമരാമത്ത് വകുപ്പ്.  ഒമ്പത് റോഡുകളുടെ പുനരുദ്ധാരണത്തിന് 16.70 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി. കോങ്ങാട് മണ്ഡലത്തിലെ വിയ്യക്കുറുശി -–- വാഴമ്പുറം റോഡിന് മൂന്ന് കോടി അനുവദിച്ചു. ഒറ്റപ്പാലത്തെ ഞെട്ടരക്കടവ് –-പൊമ്പ്ര റോഡ് ബിഎം ആൻഡ് ബിസി ചെയ്യുന്നതിനും മൂന്നുകോടിയുണ്ട്‌. , ചിറ്റൂരിലെ അഞ്ചാം മൈൽ മൂലക്കട-നഞ്ചന്താവളം റോഡ് ചിപ്പിങ് കാർപ്പറ്റ് നൽകുന്നത് 1.4 കോടിയാണ്‌. ചിറ്റൂർ, നെന്മാറ മണ്ഡലങ്ങളിലൂടെ പോകുന്ന പാലക്കാട്- –- തത്തമംഗലം–- പൊള്ളാച്ചി റോഡ് ബിസി ഓവർലേ ചെയ്യാൻ ഒന്നരകോടിയുടെ പദ്ധതിക്കും അനുമതിയായി.  തരൂർ, നെന്മാറ മണ്ഡലങ്ങളിലൂടെയുള്ള വടക്കഞ്ചേരി–--പൊള്ളാച്ചി റോഡ് ബിസി ഓവർലേക്കിനും രണ്ടുകോടി രൂപയുടെ പ്രവൃത്തിക്ക്‌ അനുമതിയായി. തൃത്താലയിൽ നടുവട്ടം–--തണ്ണീർക്കോട് റോഡ് ബിസി ഓവർലേയ്ക്ക് രണ്ടുകോടിയും ചാലിശേരി –-തണ്ണീർക്കോട് റോഡിന് ഒന്നരകോടിരൂപയുടെ പ്രവൃത്തികൾക്കാണ്‌ അനുമതി. മലമ്പുഴയിൽ കഞ്ചിക്കോട് ബസാർ റോഡ് ബിസി ഓവർലേയ്ക്കും ഡ്രെയിനേജ് സംവിധാനത്തിന്‌ 80 ലക്ഷംരൂപയുടെ പ്രവൃത്തിക്ക്‌ അനുമതിയായി. മണ്ണാർക്കാട്ടെ പാക്കുളം–-കണ്ടിയൂർ–-ജെല്ലിപ്പാറ റോഡിന് ഒന്നരക്കോടി രൂപയുടെ പ്രവൃത്തിക്കും അനുമതി നൽകിയിട്ടുണ്ട്‌. Read on deshabhimani.com

Related News