26 April Friday

9 റോഡുകളുടെ നവീകരണത്തിന്‌ 16.70 കോടി

സ്വന്തംലേഖകൻUpdated: Thursday Mar 30, 2023
പാലക്കാട്  
ജില്ലയിലെ റോഡുകളിലെ ദുരിതത്തിന്‌ പരിഹാരമായി പൊതുമരാമത്ത് വകുപ്പ്. 
ഒമ്പത് റോഡുകളുടെ പുനരുദ്ധാരണത്തിന് 16.70 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി. കോങ്ങാട് മണ്ഡലത്തിലെ വിയ്യക്കുറുശി -–- വാഴമ്പുറം റോഡിന് മൂന്ന് കോടി അനുവദിച്ചു. ഒറ്റപ്പാലത്തെ ഞെട്ടരക്കടവ് –-പൊമ്പ്ര റോഡ് ബിഎം ആൻഡ് ബിസി ചെയ്യുന്നതിനും മൂന്നുകോടിയുണ്ട്‌. , ചിറ്റൂരിലെ അഞ്ചാം മൈൽ മൂലക്കട-നഞ്ചന്താവളം റോഡ് ചിപ്പിങ് കാർപ്പറ്റ് നൽകുന്നത് 1.4 കോടിയാണ്‌. ചിറ്റൂർ, നെന്മാറ മണ്ഡലങ്ങളിലൂടെ പോകുന്ന പാലക്കാട്- –- തത്തമംഗലം–- പൊള്ളാച്ചി റോഡ് ബിസി ഓവർലേ ചെയ്യാൻ ഒന്നരകോടിയുടെ പദ്ധതിക്കും അനുമതിയായി. 
തരൂർ, നെന്മാറ മണ്ഡലങ്ങളിലൂടെയുള്ള വടക്കഞ്ചേരി–--പൊള്ളാച്ചി റോഡ് ബിസി ഓവർലേക്കിനും രണ്ടുകോടി രൂപയുടെ പ്രവൃത്തിക്ക്‌ അനുമതിയായി. തൃത്താലയിൽ നടുവട്ടം–--തണ്ണീർക്കോട് റോഡ് ബിസി ഓവർലേയ്ക്ക് രണ്ടുകോടിയും ചാലിശേരി –-തണ്ണീർക്കോട് റോഡിന് ഒന്നരകോടിരൂപയുടെ പ്രവൃത്തികൾക്കാണ്‌ അനുമതി. മലമ്പുഴയിൽ കഞ്ചിക്കോട് ബസാർ റോഡ് ബിസി ഓവർലേയ്ക്കും ഡ്രെയിനേജ് സംവിധാനത്തിന്‌ 80 ലക്ഷംരൂപയുടെ പ്രവൃത്തിക്ക്‌ അനുമതിയായി. മണ്ണാർക്കാട്ടെ പാക്കുളം–-കണ്ടിയൂർ–-ജെല്ലിപ്പാറ റോഡിന് ഒന്നരക്കോടി രൂപയുടെ പ്രവൃത്തിക്കും അനുമതി നൽകിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top