ഫെസ്റ്റിവല്‍ കലണ്ടര്‍ പുറത്തിറക്കി ഡിടിപിസി

ഡിടിപിസി പുറത്തിറക്കിയ ഉത്സവ കലണ്ടർ


പാലക്കാട്  വേലകളും പൂരങ്ങളും അറിയാൻ കലണ്ടർ തയ്യാറാക്കി ടൂറിസം പ്രൊമോഷൻ കൗൺസിൽ. 2023–--24ലെ ജില്ലയിലെ പ്രധാനപ്പെട്ട ഉത്സവങ്ങൾ, രായിരനല്ലൂർ മലകയറ്റം, പള്ളിപ്പെരുന്നാളുകൾ എന്നിവ കലണ്ടറിലുണ്ടാകും. അസിസ്റ്റന്റ് കലക്ടർ ഡി രഞ്ജിത്തിന്റെ ആശയപ്രകാരമാണ് ഫെസിറ്റിവൽ കലണ്ടർ രൂപകൽപ്പന ചെയ്തത്.  ജില്ലയിൽ വേലകളും പൂരങ്ങളും നിരവധിയാണ്. ഒക്ടോബർ മുതൽ മെയ് വരെയാണ് ജില്ലയിലെ ഉത്സവകാലം. കലണ്ടർ കലക്ടർ ഡോ. എസ് ചിത്ര പ്രകാശിപ്പിച്ചു. ഡി രഞ്ജിത്, ഡിടിപിസി സെക്രട്ടറി ഡോ. എസ് വി സിൽബർട്ട് ജോസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണിക്കൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. ഏപ്രിൽ നാലിനകം കലണ്ടർ ഡിടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.   ഓരോ ഉത്സവങ്ങളിലെയും വിനോദസഞ്ചാര സാധ്യത ഉപയോഗപ്പെടുത്തുകയാണ്‌ ലക്ഷ്യം. നെന്മാറ –-വല്ലങ്ങി വേലയ്ക്കടക്കം നിരവധി വിദേശികളും മറ്റു ജില്ലക്കാരും എത്തുന്നുണ്ട്. ഉത്സവങ്ങൾ കേന്ദ്രീകരിച്ചുള്ള കച്ചവടത്തിലും കോവിഡിനുശേഷം വർധനയുണ്ടായിട്ടുണ്ട്. Read on deshabhimani.com

Related News