20 April Saturday
ഉത്സവകാല ടൂറിസം പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

ഫെസ്റ്റിവല്‍ കലണ്ടര്‍ പുറത്തിറക്കി ഡിടിപിസി

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

ഡിടിപിസി പുറത്തിറക്കിയ ഉത്സവ കലണ്ടർ

പാലക്കാട് 
വേലകളും പൂരങ്ങളും അറിയാൻ കലണ്ടർ തയ്യാറാക്കി ടൂറിസം പ്രൊമോഷൻ കൗൺസിൽ. 2023–--24ലെ ജില്ലയിലെ പ്രധാനപ്പെട്ട ഉത്സവങ്ങൾ, രായിരനല്ലൂർ മലകയറ്റം, പള്ളിപ്പെരുന്നാളുകൾ എന്നിവ കലണ്ടറിലുണ്ടാകും. അസിസ്റ്റന്റ് കലക്ടർ ഡി രഞ്ജിത്തിന്റെ ആശയപ്രകാരമാണ് ഫെസിറ്റിവൽ കലണ്ടർ രൂപകൽപ്പന ചെയ്തത്. 
ജില്ലയിൽ വേലകളും പൂരങ്ങളും നിരവധിയാണ്. ഒക്ടോബർ മുതൽ മെയ് വരെയാണ് ജില്ലയിലെ ഉത്സവകാലം. കലണ്ടർ കലക്ടർ ഡോ. എസ് ചിത്ര പ്രകാശിപ്പിച്ചു. ഡി രഞ്ജിത്, ഡിടിപിസി സെക്രട്ടറി ഡോ. എസ് വി സിൽബർട്ട് ജോസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണിക്കൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. ഏപ്രിൽ നാലിനകം കലണ്ടർ ഡിടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 
 ഓരോ ഉത്സവങ്ങളിലെയും വിനോദസഞ്ചാര സാധ്യത ഉപയോഗപ്പെടുത്തുകയാണ്‌ ലക്ഷ്യം. നെന്മാറ –-വല്ലങ്ങി വേലയ്ക്കടക്കം നിരവധി വിദേശികളും മറ്റു ജില്ലക്കാരും എത്തുന്നുണ്ട്. ഉത്സവങ്ങൾ കേന്ദ്രീകരിച്ചുള്ള കച്ചവടത്തിലും കോവിഡിനുശേഷം വർധനയുണ്ടായിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top