ഭിന്നശേഷി വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് സന്ദര്‍ശിച്ചു



പാലക്കാട് കുഴൽമന്ദം ബിആർസി ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്‌ നടത്തിയ പഠനയാത്രയിൽ പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സന്ദർശിച്ചു. പഠന ക്ലാസിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പാസ് സംബന്ധമായ സംശയങ്ങളും കെഎസ്ആർടിസി നൽകുന്ന സേവനങ്ങളെക്കുറിച്ചും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ടി എ ഉബൈദ് വിശദീകരിച്ചു.  യാത്രയുടെ ഭാഗമായി പാലക്കാട് റെയിൽവേ സ്റ്റേഷൻ, ടിപ്പു സുൽത്താൻ കോട്ട എന്നിവിടങ്ങളും സന്ദർശിച്ചു.  പഠനക്ലാസിൽ ജില്ലാ ഓഫീസർ കെ ജയകുമാർ, കെഎസ്ആർടിസി ഇൻസ്‌പെക്ടർമാരായ വി സഞ്ജീവ്കുമാർ, പി എസ് മഹേഷ്, പി എം ഡി വാസുദേവൻ, എ സുബ്രഹ്മണ്യൻ, സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് മൻസൂർ എന്നിവർ സംസാരിച്ചു.  ട്രെയിനർമാരായ ഡോ. എസ് ജെഷി, വി മഞ്ജു, സ്‌പെഷ്യൽ എഡ്യൂക്കേഷൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലായിരുന്നു പഠനയാത്ര സംഘടിപ്പിച്ചത്. Read on deshabhimani.com

Related News