കേരളത്തെ ഞെരുക്കുന്ന 
കേന്ദ്രനയം തിരുത്തണം



പാലക്കാട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയം തിരുത്തണമെന്ന് ഡിസ്ട്രിക്ട് മോട്ടോർ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസി‍ഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു.      യൂണിയൻ ജില്ലാ പ്രസിഡന്റ് പി ഉണ്ണി അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം എസ് സ്കറിയ, ട്രഷറർ പി ജി മോ​ഹൻകുമാർ, സിഐടിയു സംസ്ഥാന കമ്മിറ്റി അം​ഗം ടി കെ അച്യുതൻ, ബിനിൽകുമാർ, ബിനു സതീശൻ, കെ രാധാകൃഷ്ണൻ, എം ശിവദാസൻ എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: പി ഉണ്ണി (പ്രസിഡന്റ്), എ അപ്പുമണി, പി ദാസൻ (വൈസ് പ്രസിഡന്റുമാർ), എം എസ് സ്കറിയ (ജനറൽ സെക്രട്ടറി), എ ജയൻ, ടി ബി നിജാം, വി ഷൺമുഖൻ (സെക്രട്ടറിമാർ), പി ജി മോഹൻകുമാർ (ട്രഷറർ). Read on deshabhimani.com

Related News