18 December Thursday
ഡിസ്ട്രിക്ട് മോട്ടോർ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം

കേരളത്തെ ഞെരുക്കുന്ന 
കേന്ദ്രനയം തിരുത്തണം

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
പാലക്കാട്
കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനയം തിരുത്തണമെന്ന് ഡിസ്ട്രിക്ട് മോട്ടോർ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസി‍ഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു. 
    യൂണിയൻ ജില്ലാ പ്രസിഡന്റ് പി ഉണ്ണി അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം എസ് സ്കറിയ, ട്രഷറർ പി ജി മോ​ഹൻകുമാർ, സിഐടിയു സംസ്ഥാന കമ്മിറ്റി അം​ഗം ടി കെ അച്യുതൻ, ബിനിൽകുമാർ, ബിനു സതീശൻ, കെ രാധാകൃഷ്ണൻ, എം ശിവദാസൻ എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: പി ഉണ്ണി (പ്രസിഡന്റ്), എ അപ്പുമണി, പി ദാസൻ (വൈസ് പ്രസിഡന്റുമാർ), എം എസ് സ്കറിയ (ജനറൽ സെക്രട്ടറി), എ ജയൻ, ടി ബി നിജാം, വി ഷൺമുഖൻ (സെക്രട്ടറിമാർ), പി ജി മോഹൻകുമാർ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top