മൈക്രോ ഫിനാന്‍സ് 
കമ്പനികളുടെ 
കൊള്ളപ്പലിശ 
നിയന്ത്രിക്കണം



പാലക്കാട് മൈക്രോ ഫിനാൻസ് കമ്പനികളുടെ കൊള്ളപ്പലിശ നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോൺ ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  പലിശ പിരിച്ചെടുക്കാൻ ലീ​ഗൽ സർവീസസ്‌ അതോറിറ്റിയെ ഉപയോ​ഗിക്കാൻ അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ട് ജില്ലാ ജഡ്‌ജിക്ക്‌ ജനതാദൾ പരാതി നൽകി. മൈക്രോ ഫിനാൻസ് കമ്പനികളുടെ ജനദ്രോഹ നടപടിക്കെതിരെ നാഷണൽ ജനതാദൾ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  വാർത്താസമ്മേളനത്തിൽ നൗഫിയ നസീറും പങ്കെടുത്തു. Read on deshabhimani.com

Related News