പ്രതിഷേധ ധർണ നടത്തി

റെയിൽവേ കോൺട്രാക്ട് കാറ്ററിങ് ആൻഡ്‌ ജനറൽ വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ 
പാലക്കാട് റെയിൽവേ സ്റ്റേഷനുമുന്നിൽ നടത്തിയ ധർണ ജനറൽ സെക്രട്ടറി ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട്‌ റെയിൽവേ കോൺട്രാക്ട് കാറ്ററിങ് ആൻഡ്‌ ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പാലക്കാട്  റെയിൽവേ സ്റ്റേഷനുമുന്നിൽ പ്രതിഷേധ ധർണ നടത്തി. തൃശൂരിൽ പിരിച്ചുവിട്ട 19 ശുചീകരണ തൊഴിലാളികളെയും തിരിച്ചെടുക്കുക, റെയിൽവേയുടെ മനുഷ്യത്വവിരുദ്ധ നിലപാട്  അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. യൂണിയൻ ജനറൽ സെക്രട്ടറി ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്‌തു. എ പി അപ്പു, ജയഘോഷ്,  കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News