കെ എ ശിവരാമമണി അനുസ്‌മരണം നാളെ പാലക്കാട്‌



പാലക്കാട്‌  നാഷണൽ ജനതാദൾ മണ്ഡലം കമ്മിറ്റി  നേതൃത്വത്തിൽ കെ എ ശിവരാമമണിയെ അനുസ്‌മരിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  വ്യാഴം പകൽ മൂന്നിന്‌ ജി ബി റോഡ്‌ കല്യാൺ ടൂറിസ്‌റ്റ്‌ ഹോമിൽ നടക്കുന്ന നൂറാം ജന്മവാർഷിക ആഘോഷവും സോഷ്യലിസ്‌റ്റ്‌ സെമിനാറും എം കെ പ്രേംനാഥ്‌ ഉദ്‌ഘാടനം ചെയ്യും.    സെമിനാർ ഓർഗനൈസിങ്‌ സെക്രട്ടറി ഹംസ ചെമ്മാനം, മഹിള ജനത സംസ്ഥാന ജനറൽ സെക്രട്ടറി നൗഫിയ നസീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News