പിഎഫ് പരാതി 
പരിഹാര ക്യാമ്പ്



 നെല്ലിയാമ്പതി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നിധി ആപ്‌കെ നികട് (പിഎഫ് നിങ്ങൾക്കരികെ) പരാതിപരിഹാര ബോധവൽക്കരണ ക്യാമ്പ് നടത്തി. പ്ലാന്റേഷൻ ഇൻസ്‌പെക്ടർ എം പി പ്രഭാത് ഉദ്ഘാടനം ചെയ്തു. ഇപിഎഫ് ജില്ലാ നോഡൽ ഓഫീസർ പി കെ ശശി അധ്യക്ഷനായി. സെക്ഷൻ സൂപ്പർവൈസർ ജെ എസ് ബിജു സംസാരിച്ചു. ക്യാമ്പിൽ 36 പരാതികൾ സ്വീകരിച്ചു. ഒമ്പത്‌ എണ്ണം പരിഹരിച്ചു. ബാക്കി ഉയർന്ന അധികൃതർക്ക് കൈമാറി. തൊഴിലുടമ, തൊഴിലാളികൾ, തൊഴിലാളി സംഘടനാ നേതാക്കൾ ഉൾപ്പെടെ 53 പേർ പരിപാടിയിൽ പങ്കെടുത്തു. Read on deshabhimani.com

Related News