29 March Friday

പിഎഫ് പരാതി 
പരിഹാര ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

 നെല്ലിയാമ്പതി

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നിധി ആപ്‌കെ നികട് (പിഎഫ് നിങ്ങൾക്കരികെ) പരാതിപരിഹാര ബോധവൽക്കരണ ക്യാമ്പ് നടത്തി. പ്ലാന്റേഷൻ ഇൻസ്‌പെക്ടർ എം പി പ്രഭാത് ഉദ്ഘാടനം ചെയ്തു. ഇപിഎഫ് ജില്ലാ നോഡൽ ഓഫീസർ പി കെ ശശി അധ്യക്ഷനായി. സെക്ഷൻ സൂപ്പർവൈസർ ജെ എസ് ബിജു സംസാരിച്ചു. ക്യാമ്പിൽ 36 പരാതികൾ സ്വീകരിച്ചു. ഒമ്പത്‌ എണ്ണം പരിഹരിച്ചു. ബാക്കി ഉയർന്ന അധികൃതർക്ക് കൈമാറി. തൊഴിലുടമ, തൊഴിലാളികൾ, തൊഴിലാളി സംഘടനാ നേതാക്കൾ ഉൾപ്പെടെ 53 പേർ പരിപാടിയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top