വ്യാപാരി വ്യവസായി സമിതി 
ജില്ലാ സമ്മേളനം ശ്രീകൃഷ്ണപുരത്ത്



ശ്രീകൃഷ്ണപുരം കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ ശ്രീകൃഷ്ണപുരത്ത് നടക്കും.  ഫെബ്രുവരി ഒന്നിന് രാവിലെ 10ന് പി എസ്‌ പീർഷ നഗറിൽ (സംഗീത ശിൽപ്പം ഓഡിറ്റോറിയം ) നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ്‌ ബിജു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി മനോജ്‌ അധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തും.  രണ്ടിന് വൈകിട്ട് നാലിന്‌ എസ്‌ബിഐ ജങ്‌ഷനിൽ നിന്നും ബസ് സ്റ്റാൻഡ് വരെ പ്രകടനം നടത്തും. ഒ അഷറഫ് നഗറിൽ (ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌ ഓഫീസ് പരിസരം ) നടക്കുന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News