25 April Thursday
ഫെബ്രുവരി 1 മുതൽ

വ്യാപാരി വ്യവസായി സമിതി 
ജില്ലാ സമ്മേളനം ശ്രീകൃഷ്ണപുരത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
ശ്രീകൃഷ്ണപുരം
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ ശ്രീകൃഷ്ണപുരത്ത് നടക്കും.  ഫെബ്രുവരി ഒന്നിന് രാവിലെ 10ന് പി എസ്‌ പീർഷ നഗറിൽ (സംഗീത ശിൽപ്പം ഓഡിറ്റോറിയം ) നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ്‌ ബിജു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി മനോജ്‌ അധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തും. 
രണ്ടിന് വൈകിട്ട് നാലിന്‌ എസ്‌ബിഐ ജങ്‌ഷനിൽ നിന്നും ബസ് സ്റ്റാൻഡ് വരെ പ്രകടനം നടത്തും. ഒ അഷറഫ് നഗറിൽ (ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌ ഓഫീസ് പരിസരം ) നടക്കുന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top