കാഞ്ഞിരപ്പുഴയ്‌ക്ക്‌ മാതൃക മലമ്പുഴ



മണ്ണാർക്കാട്  കാഞ്ഞിരപ്പുഴ ഉദ്യാനത്തെ മലമ്പുഴ ഉദ്യാനത്തിന്റെ മാതൃകയിൽ നവീകരിക്കാൻ ജനകീയ കമ്മിറ്റി തീരുമാനം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജലസേചനവകുപ്പും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുക.   ഒക്ടോബർ ഒന്നു മുതലാണ് ഉദ്യാനം പുതിയ കമ്മിറ്റിയുടെ മേൽനോട്ടത്തിലാവുക. കെ ശാന്തകുമാരി എംഎൽഎ ചെയർമാനായി കമ്മിറ്റി രൂപീകരിച്ചു. കലക്ടർ വൈസ് ചെയർമാനാവും. കാഞ്ഞിരപ്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സെക്രട്ടറിയുൾപ്പെടെ 20 അംഗങ്ങളുള്ളതാണ് കമ്മിറ്റി.  കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ മുഴുവൻ മേൽനോട്ടവും ഇനിമുതൽ ഈ കമ്മിറ്റിക്കാണ്‌.  കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ  ഉത്തരവാദിത്വം കാഞ്ഞിരപ്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്കാണ്‌.  കാഞ്ഞിരപ്പുഴ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ചേർന്ന യോഗത്തിൽ കെ ശാന്തകുമാരി എംഎൽഎ അധ്യക്ഷയായി.  Read on deshabhimani.com

Related News