ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിച്ച് കാർ ഡ്രൈവർ മരിച്ചു. തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫിയാണ് (26) മരിച്ചത്. കൊരട്ടിക്കര പള്ളിയ്ക്ക് സമീപം തിങ്കൾ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. കൂട്ടിയിടിയിൽ  കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഷാഫിയെ പുറത്തെടുത്തത്. പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. ഉമ്മ: നഫീസ. സഹോദരങ്ങൾ: ഷംസുദ്ദീൻ, ഷംല, ഷാജിത, ഷജിന. മേഖലയിൽ ഭാഗികമായി വാഹന ഗതാഗതം തടസ്സപ്പെട്ടു. Read on deshabhimani.com

Related News