16 July Wednesday

ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022
പെരുമ്പിലാവ്
കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിച്ച് കാർ ഡ്രൈവർ മരിച്ചു. തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫിയാണ് (26) മരിച്ചത്.
കൊരട്ടിക്കര പള്ളിയ്ക്ക് സമീപം തിങ്കൾ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. കൂട്ടിയിടിയിൽ  കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഷാഫിയെ പുറത്തെടുത്തത്. പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി.
ഉമ്മ: നഫീസ. സഹോദരങ്ങൾ: ഷംസുദ്ദീൻ, ഷംല, ഷാജിത, ഷജിന. മേഖലയിൽ ഭാഗികമായി വാഹന ഗതാഗതം തടസ്സപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top