ഐ സി പി പുരസ്‌കാരം ടി പത്മനാഭന് ഇന്ന്‌ സമർപ്പിക്കും

ടി പത്മനാഭൻ


ചളവറ  ഐ സി പി സ്മാരക പുരസ്കാര സമർപ്പണം ശനി രാവിലെ 10ന് ചളവറ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐ സി പി സാഹിത്യ പുരസ്കാരം ടി പത്മനാഭന് മന്ത്രി ആർ ബിന്ദു സമർപ്പിക്കും. 25000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.  കെ ഇ എൻ കുഞ്ഞഹമ്മദ് "ഇന്ത്യയുടെ വർത്തമാനം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പി മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനാകും. ടി ആർ അജയൻ, എ ജി ഒലീന, ഡോ. സി പി ചിത്രഭാനു, ടി ജി നിരഞ്ജൻ, കെ ജയദേവൻ എന്നിവർ അടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.  ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ ചന്ദ്രബാബു, വൈസ് പ്രസിഡന്റ് കെ ഗീത, സ്ഥിരം സമിതി അധ്യക്ഷരായ പി കെ അനിൽകുമാർ, പി സുനന്ദ, യു പി രാധിക, സെക്രട്ടറി വി ബിനുകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News