26 April Friday

ഐ സി പി പുരസ്‌കാരം ടി പത്മനാഭന് ഇന്ന്‌ സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

ടി പത്മനാഭൻ

ചളവറ 
ഐ സി പി സ്മാരക പുരസ്കാര സമർപ്പണം ശനി രാവിലെ 10ന് ചളവറ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐ സി പി സാഹിത്യ പുരസ്കാരം ടി പത്മനാഭന് മന്ത്രി ആർ ബിന്ദു സമർപ്പിക്കും. 25000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.  കെ ഇ എൻ കുഞ്ഞഹമ്മദ് "ഇന്ത്യയുടെ വർത്തമാനം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പി മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനാകും. ടി ആർ അജയൻ, എ ജി ഒലീന, ഡോ. സി പി ചിത്രഭാനു, ടി ജി നിരഞ്ജൻ, കെ ജയദേവൻ എന്നിവർ അടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 
ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ ചന്ദ്രബാബു, വൈസ് പ്രസിഡന്റ് കെ ഗീത, സ്ഥിരം സമിതി അധ്യക്ഷരായ പി കെ അനിൽകുമാർ, പി സുനന്ദ, യു പി രാധിക, സെക്രട്ടറി വി ബിനുകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top