പുതുശേരി വലിയ കുമ്മാട്ടി ആഘോഷിച്ചു

പുതുശേരി കുമ്മാട്ടി കൂടിയാർക്കൽ ചടങ്ങ്


  പുതുശേരി വെടി ഉത്സവത്തിന്റെ ഭാഗമായി വലിയ കുമ്മാട്ടി ആഘോഷിച്ചു. വെള്ളിയാഴ്ച പകൽ പുതുശേരി വേക്കുറുശി ഭഗവതി ക്ഷേത്രം, പുതുക്കുളങ്ങര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള കുമ്മാട്ടിതലകൾ വയലുകുളത്തിനടുത്ത് വച്ച് കൂടിയാർക്കൽ ചടങ്ങ്‌ നടന്നു.  പുതുശേരി വേക്കുറുശി ഭഗവതി ക്ഷേത്രത്തിൽനിന്ന്‌ കുമ്മാട്ടിതലകൾ, മാലവിളക്ക്, വണ്ണാർഭൂതം, ഗജവീരൻ, വാദ്യം എന്നിവയോടുകൂടി എഴുന്നള്ളത്ത് ഉണ്ടായി.  തുടർന്ന് വടശേരി വേലക്കുറുശിക്ഷേത്രത്തിൽ മേളത്തോടുകൂടി കുമ്മാട്ടി സമാപിച്ചു. മാർച്ച് ഒന്നിനാണ് പുതുശേരി വെടിയുത്സവം. Read on deshabhimani.com

Related News