20 April Saturday

പുതുശേരി വലിയ കുമ്മാട്ടി ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

പുതുശേരി കുമ്മാട്ടി കൂടിയാർക്കൽ ചടങ്ങ്

 

പുതുശേരി

വെടി ഉത്സവത്തിന്റെ ഭാഗമായി വലിയ കുമ്മാട്ടി ആഘോഷിച്ചു. വെള്ളിയാഴ്ച പകൽ പുതുശേരി വേക്കുറുശി ഭഗവതി ക്ഷേത്രം, പുതുക്കുളങ്ങര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള കുമ്മാട്ടിതലകൾ വയലുകുളത്തിനടുത്ത് വച്ച് കൂടിയാർക്കൽ ചടങ്ങ്‌ നടന്നു. 

പുതുശേരി വേക്കുറുശി ഭഗവതി ക്ഷേത്രത്തിൽനിന്ന്‌ കുമ്മാട്ടിതലകൾ, മാലവിളക്ക്, വണ്ണാർഭൂതം, ഗജവീരൻ, വാദ്യം എന്നിവയോടുകൂടി എഴുന്നള്ളത്ത് ഉണ്ടായി. 

തുടർന്ന് വടശേരി വേലക്കുറുശിക്ഷേത്രത്തിൽ മേളത്തോടുകൂടി കുമ്മാട്ടി സമാപിച്ചു. മാർച്ച് ഒന്നിനാണ് പുതുശേരി വെടിയുത്സവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top