കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖലാ വില്‍പ്പന അവസാനിപ്പിക്കണം

കെഎംഎസ്‌ആർഎ ജില്ലാ സമ്മേളനം എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട് കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ വിൽപ്പന അവസാനിപ്പിക്കണമെന്ന് കെഎംഎസ്ആർഎ (കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ് അസോസിയേഷൻ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ സ്‌റ്റാൻഡിന് സമീപമുള്ള എൻഎംആർ ഹാളിൽ നടന്ന സമ്മേളനം എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി ടി സനോജ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ സി നായർ, സംസ്ഥാന ട്രഷറർ പി കെ സന്തോഷ്, പി  കൃഷ്ണകുമാർ, കെ രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി ടി സനോജ് (പ്രസി‍ഡന്റ്), എം സജീഷ് (സെക്രട്ടറി). Read on deshabhimani.com

Related News