കൺസ്ട്രക്‌ഷൻ 
വർക്കേഴ്സ് 
ഫെഡറേഷൻ 
സംസ്ഥാന സമ്മേളനം നാളെ തുടങ്ങും



പാലക്കാട്‌ കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ(സിഐടിയു) 11–-ാം സംസ്ഥാന സമ്മേളനം 27, 28 തീയതികളിൽ കെ വി ജോസ് നഗറിൽ(പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയം) നടക്കും. 27ന് രാവിലെ 9.30ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽനിന്ന്‌ 450 പ്രതിനിധികൾ പങ്കെടുക്കും.  27ന് വൈകിട്ട് അഞ്ചിന് ദേശീയ സെമിനാർ  "നിർമാണമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരമാർ​​ഗങ്ങളും' എന്ന വിഷയത്തിൽ  സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസി‍ഡന്റ് ആർ ചന്ദ്രശേഖരൻ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എസ്ടിയു സംസ്ഥാന പ്രസിഡന്റ് എം റഹ്മത്തുള്ള, കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെ‍ഡറേഷൻ(സിഡബ്ല്യുഎഫ്ഐ) ഓഫ് ഇന്ത്യ പ്രസിഡന്റ് സുഖ്ബീർ സിങ് എന്നിവർ പങ്കെടുക്കും.  28 ന്‌ സമ്മേളനം സമാപിക്കും.  സമ്മേളനത്തിന്റെ ഫണ്ട്‌ ശേഖരണ ജാഥ ശനിയാഴ്‌ച നടന്നു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു.  ഡിവിഷൻ കേന്ദ്രങ്ങളിൽ വിളംബരറാലികളും നടന്നു. Read on deshabhimani.com

Related News