നീരുറവതേടി അലനല്ലൂരിലെ പെൺകരുത്ത്‌

അലനല്ലൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച 
കിണർ


മണ്ണാർക്കാട് അലനല്ലൂർ പഞ്ചായത്തിൽ ദാഹനീരിനായി ഉറവതേടി ദേശീയ തൊഴിലുറപ്പ്‌ തൊഴിലാളികൾ.  പെൺകരുത്തിൽ ആറ്‌ കിണറാണ്‌ ഒരുങ്ങുന്നത്‌. എടത്തനാട്ടുകര കുഞ്ഞുകുളം വാർഡിലാണ് ആറ്‌ കിണർ കുഴിക്കുന്നത്‌. ഇതിൽ മൂന്നിലും വെള്ളം കണ്ടു.  വേനൽ കനക്കുന്നതോടെ കുഞ്ഞുകുളം വാർഡിൽ തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയ ശേഷിക്കുന്ന കിണറുകൾകൂടി പൂർത്തിയാക്കുമെന്ന് പഞ്ചായത്തംഗം പി രഞ്ജിത് പറഞ്ഞു. Read on deshabhimani.com

Related News