23 April Tuesday

നീരുറവതേടി അലനല്ലൂരിലെ പെൺകരുത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

അലനല്ലൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച 
കിണർ

മണ്ണാർക്കാട്
അലനല്ലൂർ പഞ്ചായത്തിൽ ദാഹനീരിനായി ഉറവതേടി ദേശീയ തൊഴിലുറപ്പ്‌ തൊഴിലാളികൾ. 
പെൺകരുത്തിൽ ആറ്‌ കിണറാണ്‌ ഒരുങ്ങുന്നത്‌. എടത്തനാട്ടുകര കുഞ്ഞുകുളം വാർഡിലാണ് ആറ്‌ കിണർ കുഴിക്കുന്നത്‌. ഇതിൽ മൂന്നിലും വെള്ളം കണ്ടു. 
വേനൽ കനക്കുന്നതോടെ കുഞ്ഞുകുളം വാർഡിൽ തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയ ശേഷിക്കുന്ന കിണറുകൾകൂടി പൂർത്തിയാക്കുമെന്ന് പഞ്ചായത്തംഗം പി രഞ്ജിത് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top