അക്ഷരമുറ്റം ക്വിസ്; 
ഉപജില്ലാ മത്സരത്തിന്‌ ഒരുക്കങ്ങളായി



  പാലക്കാട്‌ പ്രാണ –- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഉപജില്ലാ മത്സരങ്ങൾക്ക്‌ ഒരുക്കങ്ങളായി. 30ന് ഓൺലൈനായി നടക്കുന്ന മത്സരത്തിൽ സ്കൂൾതല വിജയികൾക്ക്‌ പങ്കെടുക്കാം.  അക്ഷരമുറ്റം വെബ്സൈറ്റിൽ പേര് അപ്‌ലോഡ് ചെയ്തവർക്കുമാത്രമേ പങ്കെടുക്കാനാകൂ. അപ്‌ലോഡ് ചെയ്തപ്പോൾ നൽകിയ മൊബൈൽ നമ്പരിലേക്ക് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള വെബ് സൈറ്റ് ലിങ്കും പാസ് കോഡും ലഭിക്കും. ഈ പാസ് കോഡ് ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം.  ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ പകൽ ഒന്നിനും ഹൈസ്‌കൂളിന്‌ രണ്ടിനും യുപിക്ക്‌ മൂന്നിനും എൽപിക്ക്‌ വൈകിട്ട്‌ നാലിനുമാണ്‌ മത്സരം.  നിർദേശങ്ങൾ സൈറ്റിൽനിന്ന്‌ ലഭിക്കും. മത്സരത്തിനിടെ സൈറ്റിൽനിന്ന്‌ പുറത്തുപോകേണ്ടി വന്നാലും വീണ്ടും ലോഗിൻ ചെയ്ത്‌ പങ്കെടുക്കാം. എന്നാൽ മത്സരത്തിന്റെ ബാക്കി സമയമേ ഉപയോഗിക്കാനാവൂ.25 ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ 25 മിനിറ്റ്‌ അനുവദിക്കും. ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുന്ന രീതിയിലായിരിക്കും മത്സരം. ആകെ ലഭിക്കുന്ന സ്കോർ വിദ്യാർഥികൾക്ക്‌ ഒരുപോലെ വന്നാൽ  ഉത്തരം നൽകാനെടുത്ത സമയം പരിഗണിക്കും. തടസ്സമില്ലാതെ ഇന്റർനെറ്റ് കണക്ഷൻ ഉറപ്പാക്കണം. ഉപജില്ലയിൽനിന്ന്‌ ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവർക്കാണ്‌  ജില്ലാ തലത്തിൽ മത്സരിക്കാൻ യോഗ്യത. Read on deshabhimani.com

Related News