26 April Friday
30 ന്‌ ഓൺലൈനിൽ

അക്ഷരമുറ്റം ക്വിസ്; 
ഉപജില്ലാ മത്സരത്തിന്‌ ഒരുക്കങ്ങളായി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
 
പാലക്കാട്‌
പ്രാണ –- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഉപജില്ലാ മത്സരങ്ങൾക്ക്‌ ഒരുക്കങ്ങളായി. 30ന് ഓൺലൈനായി നടക്കുന്ന മത്സരത്തിൽ സ്കൂൾതല വിജയികൾക്ക്‌ പങ്കെടുക്കാം. 
അക്ഷരമുറ്റം വെബ്സൈറ്റിൽ പേര് അപ്‌ലോഡ് ചെയ്തവർക്കുമാത്രമേ പങ്കെടുക്കാനാകൂ. അപ്‌ലോഡ് ചെയ്തപ്പോൾ നൽകിയ മൊബൈൽ നമ്പരിലേക്ക് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള വെബ് സൈറ്റ് ലിങ്കും പാസ് കോഡും ലഭിക്കും. ഈ പാസ് കോഡ് ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. 
ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ പകൽ ഒന്നിനും ഹൈസ്‌കൂളിന്‌ രണ്ടിനും യുപിക്ക്‌ മൂന്നിനും എൽപിക്ക്‌ വൈകിട്ട്‌ നാലിനുമാണ്‌ മത്സരം. 
നിർദേശങ്ങൾ സൈറ്റിൽനിന്ന്‌ ലഭിക്കും. മത്സരത്തിനിടെ സൈറ്റിൽനിന്ന്‌ പുറത്തുപോകേണ്ടി വന്നാലും വീണ്ടും ലോഗിൻ ചെയ്ത്‌ പങ്കെടുക്കാം. എന്നാൽ മത്സരത്തിന്റെ ബാക്കി സമയമേ ഉപയോഗിക്കാനാവൂ.25 ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ 25 മിനിറ്റ്‌ അനുവദിക്കും. ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുന്ന രീതിയിലായിരിക്കും മത്സരം. ആകെ ലഭിക്കുന്ന സ്കോർ വിദ്യാർഥികൾക്ക്‌ ഒരുപോലെ വന്നാൽ  ഉത്തരം നൽകാനെടുത്ത സമയം പരിഗണിക്കും. തടസ്സമില്ലാതെ ഇന്റർനെറ്റ് കണക്ഷൻ ഉറപ്പാക്കണം. ഉപജില്ലയിൽനിന്ന്‌ ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവർക്കാണ്‌  ജില്ലാ തലത്തിൽ മത്സരിക്കാൻ യോഗ്യത.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top