ബെഫി അവകാശ ദിനാചരണം ഇന്ന്



 പാലക്കാട്  ഫെഡറൽ തത്വങ്ങൾ നിരാകരിച്ച് സഹകരണ മേഖലയെ കൈപ്പിടിയിലാക്കാനുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബുധനാഴ്ച അവകാശ ദിനം ആചരിക്കും. വൈകിട്ട് അഞ്ചിന് കേരള ബാങ്കിനുമുന്നിൽ എ പ്രഭാകരൻ എംഎൽഎ  ഉദ്ഘാടനം ചെയ്യും.  സഹകരണ മേഖലയിലെ കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക,  ആദായ നികുതി വകുപ്പ് 80 (പി) പ്രകാരമുള്ള ഇളവ് സഹകരണ മേഖലയിൽ പൂർണമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അവകാശ ദിനം ആചരിക്കുന്നത്. Read on deshabhimani.com

Related News