29 March Friday

ബെഫി അവകാശ ദിനാചരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

 പാലക്കാട് 

ഫെഡറൽ തത്വങ്ങൾ നിരാകരിച്ച് സഹകരണ മേഖലയെ കൈപ്പിടിയിലാക്കാനുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബുധനാഴ്ച അവകാശ ദിനം ആചരിക്കും. വൈകിട്ട് അഞ്ചിന് കേരള ബാങ്കിനുമുന്നിൽ എ പ്രഭാകരൻ എംഎൽഎ  ഉദ്ഘാടനം ചെയ്യും. 
സഹകരണ മേഖലയിലെ കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക,  ആദായ നികുതി വകുപ്പ് 80 (പി) പ്രകാരമുള്ള ഇളവ് സഹകരണ മേഖലയിൽ പൂർണമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അവകാശ ദിനം ആചരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top