മേഴത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ‘സുകൃതയാനം 2022’



കൂറ്റനാട് മേഴത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന്‌ വിരമിക്കുന്ന പ്രിൻസിപ്പൽ പി ബാലകൃഷ്ണൻ, എൽപി വിഭാഗത്തിലെ സുദക്ഷിണാദേവി എന്നിവർക്ക്‌ യാത്രയയപ്പും സ്‌കൂൾവാർഷികാഘോഷവും നടത്തി. ‘സുകൃതയാനം 2022’ സ്‌പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ജയ അധ്യക്ഷയായി. പ്രധാനാധ്യാപകൻ കെ സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ ‘ഇ-–-മാഗസിൻ’ പ്രകാശിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ പി ശ്രീനിവാസൻ, പഞ്ചായത്ത്‌ അംഗം പത്തിൽ അലി,  കെ മോഹൻദാസ്, എവി നാസർ, എം വി സിദ്ദീഖ്, വി എം ജയശ്രീ, അഡ്വ. എം വി സെയ്ത്മുഹമ്മദ്, എൻ ജയദേവൻ, പി കെ നാരായണൻ എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News