26 April Friday

മേഴത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ‘സുകൃതയാനം 2022’

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022
കൂറ്റനാട്
മേഴത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന്‌ വിരമിക്കുന്ന പ്രിൻസിപ്പൽ പി ബാലകൃഷ്ണൻ, എൽപി വിഭാഗത്തിലെ സുദക്ഷിണാദേവി എന്നിവർക്ക്‌ യാത്രയയപ്പും സ്‌കൂൾവാർഷികാഘോഷവും നടത്തി. ‘സുകൃതയാനം 2022’ സ്‌പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ജയ അധ്യക്ഷയായി. പ്രധാനാധ്യാപകൻ കെ സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
 ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ ‘ഇ-–-മാഗസിൻ’ പ്രകാശിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ പി ശ്രീനിവാസൻ, പഞ്ചായത്ത്‌ അംഗം പത്തിൽ അലി,  കെ മോഹൻദാസ്, എവി നാസർ, എം വി സിദ്ദീഖ്, വി എം ജയശ്രീ, അഡ്വ. എം വി സെയ്ത്മുഹമ്മദ്, എൻ ജയദേവൻ, പി കെ നാരായണൻ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top