ഡിആര്‍എം ഓഫീസിന് മുന്നില്‍ 
48 മണിക്കൂര്‍ നിരാഹാര സമരം

ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ ഡിവിഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഓള്‍ ഇന്ത്യ ട്രാന്‍പോര്‍ട്ട് വര്‍ക്കേഴ്സ് ഫെ‍ഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട്  ഡിവിഷണൽ റെയിൽവേ മാനേജരുടെ തൊഴിലാളിവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, ട്രേഡ് യൂണിയൻ നിരോധന ഏകാധിപത്യവാഴ്ച അവസാനിപ്പിക്കുക, അന്യായമായ ശിക്ഷ നടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ഡിവിഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിആർഎം ഓഫീസിനുമുന്നിൽ നിരാഹാര സമരം ആരംഭിച്ചു.  48 മണിക്കൂർ നിരാഹാരം ഓൾ ഇന്ത്യ ട്രാൻപോർട്ട് വർക്കേഴ്സ് ഫെ‍ഡറേഷൻ ജനറൽ സെക്രട്ടറി കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ബെഫി വൈസ് പ്രസിഡന്റ് സജി വർ​ഗീസ്, കെ ഉദയഭാസ്കർ(ഡിആർഇയു), കെ സി ജെയിംസ്, യു ബാബുരാജൻ, കെ എസ് ഷീജു, പി കെ അശോകൻ, കെ വിജയകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News