25 April Thursday

ഡിആര്‍എം ഓഫീസിന് മുന്നില്‍ 
48 മണിക്കൂര്‍ നിരാഹാര സമരം

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ ഡിവിഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഓള്‍ ഇന്ത്യ ട്രാന്‍പോര്‍ട്ട് വര്‍ക്കേഴ്സ് ഫെ‍ഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് 
ഡിവിഷണൽ റെയിൽവേ മാനേജരുടെ തൊഴിലാളിവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, ട്രേഡ് യൂണിയൻ നിരോധന ഏകാധിപത്യവാഴ്ച അവസാനിപ്പിക്കുക, അന്യായമായ ശിക്ഷ നടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ഡിവിഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിആർഎം ഓഫീസിനുമുന്നിൽ നിരാഹാര സമരം ആരംഭിച്ചു. 
48 മണിക്കൂർ നിരാഹാരം ഓൾ ഇന്ത്യ ട്രാൻപോർട്ട് വർക്കേഴ്സ് ഫെ‍ഡറേഷൻ ജനറൽ സെക്രട്ടറി കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ബെഫി വൈസ് പ്രസിഡന്റ് സജി വർ​ഗീസ്, കെ ഉദയഭാസ്കർ(ഡിആർഇയു), കെ സി ജെയിംസ്, യു ബാബുരാജൻ, കെ എസ് ഷീജു, പി കെ അശോകൻ, കെ വിജയകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top