സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കി



  പാലക്കാട് മുട്ടിക്കുളങ്ങര കെഎപി –-- 2 ബറ്റാലിയൻ ക്യാമ്പിനു സമീപം വയലിൽ രണ്ട്‌ ഹവിൽദാർമാർ മരിച്ച സംഭവത്തിൽ അറസ്റ്റിലായ സ്ഥലയുടമ എം സുരേഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകി. നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ കോടതി–-3 അപേക്ഷ നൽകിയത്. തീരുമാനം ചൊവ്വാഴ്ചയുണ്ടാകും.  കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നു. മൃതദേഹം പാടത്ത് കൊണ്ടുപോയിടാൻ സഹായികളുണ്ടാകാമെന്നാണ്‌ പൊലീസ് അനുമാനം. Read on deshabhimani.com

Related News