എബിസിഡി പദ്ധതി; ജില്ലാ ഉദ്ഘാടനം ഇന്ന്



പാലക്കാട്  എബിസിഡി (അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ) പദ്ധതിയുടെ ജില്ലാ ക്യാമ്പയിൻ ചൊവ്വ പകൽ മൂന്നിന് മുതലമട സുങ്കം സ്‌കൂളിൽ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. കെ ബാബു എംഎൽഎ അധ്യക്ഷനാവും.   ലാൻഡ് ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പട്ടയങ്ങളുടെ വിതരണം, കെ ബാബു എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ജിടിഡബ്ല്യു എൽപി സ്‌കൂളിലെ പാചകപ്പുര ഉദ്ഘാടനം, തേക്കടി കോളനിക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് എന്നിവ മന്ത്രി നിർവഹിക്കും.   Read on deshabhimani.com

Related News