23 April Tuesday

എബിസിഡി പദ്ധതി; ജില്ലാ ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
പാലക്കാട് 
എബിസിഡി (അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ) പദ്ധതിയുടെ ജില്ലാ ക്യാമ്പയിൻ ചൊവ്വ പകൽ മൂന്നിന് മുതലമട സുങ്കം സ്‌കൂളിൽ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. കെ ബാബു എംഎൽഎ അധ്യക്ഷനാവും. 
 ലാൻഡ് ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പട്ടയങ്ങളുടെ വിതരണം, കെ ബാബു എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ജിടിഡബ്ല്യു എൽപി സ്‌കൂളിലെ പാചകപ്പുര ഉദ്ഘാടനം, തേക്കടി കോളനിക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് എന്നിവ മന്ത്രി നിർവഹിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top