അതിദരിദ്രരെ കണ്ടെത്തല്‍: പരിശീലനം ഇന്നുമുതൽ



പാലക്കാട്‌ ജില്ലയിൽ അതിദരിദ്രരെ കണ്ടെത്തൽ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട പരിശീലനം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ നടക്കും. പഞ്ചായത്ത്‌, നഗരസഭ എന്നിവിടങ്ങളിൽനിന്ന്‌ തെരഞ്ഞെടുത്ത 95 റിസോഴ്‌സ് പേഴ്‌സൺമാർക്ക് പരിശീലനം നൽകും.  പരിശീലന കേന്ദ്രങ്ങൾ വ്യാഴം –- മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാൾ: തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട്, അട്ടപ്പാടി, ശ്രീകൃഷ്ണപുരം, പാലക്കാട് ബ്ലോക്ക് പരിധിയിലെ റിസോഴ്‌സ് പേഴ്‌സൺമാർ. പുതുനഗരം പഞ്ചായത്ത് കല്യാണമണ്ഡപം: മലമ്പുഴ, ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികളിലെ റിസോഴ്‌സ് പേഴ്‌സൺമാർ. വെള്ളി –- മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാൾ: നോഡൽ ഓഫീസർമാർക്കും അസിസ്റ്റന്റ് നോഡൽ ഓഫീസർമാർക്കുമുള്ള പരിശീലനം. മണ്ണാർക്കാട്, അട്ടപ്പാടി, ശ്രീകൃഷ്ണപുരം, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളും പാലക്കാട്, മണ്ണാർക്കാട് മുനിസിപ്പാലിറ്റികളും. ഓങ്ങല്ലൂർ പഞ്ചായത്ത് ഹാൾ: നോഡൽ ഓഫീസർമാർക്കും അസിസ്റ്റന്റ് നോഡൽ ഓഫീസർമാർക്കും -തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകൾ, ചെർപ്പുളശേരി, പട്ടാമ്പി, ഷൊർണൂർ മുനിസിപ്പാലിറ്റികൾ. ചിറ്റൂർ നെഹ്‌റു ഓഡിറ്റോറിയം: നോഡൽ ഓഫീസർമാർക്കും അസിസ്റ്റന്റ് നോഡൽ ഓഫീസർമാർക്കും -മലമ്പുഴ, ചിറ്റൂർ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളും ചിറ്റൂർ – -തത്തമംഗലം മുനിസിപ്പാലിറ്റിയും. ശനി –- ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ: നോഡൽ ഓഫീസർമാർക്കും അസിസ്റ്റന്റ് നോഡൽ ഓഫീസർമാർക്കും -നെന്മാറ, ആലത്തൂർ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകൾ.   Read on deshabhimani.com

Related News