26 April Friday

അതിദരിദ്രരെ കണ്ടെത്തല്‍: പരിശീലനം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
പാലക്കാട്‌
ജില്ലയിൽ അതിദരിദ്രരെ കണ്ടെത്തൽ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട പരിശീലനം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ നടക്കും. പഞ്ചായത്ത്‌, നഗരസഭ എന്നിവിടങ്ങളിൽനിന്ന്‌ തെരഞ്ഞെടുത്ത 95 റിസോഴ്‌സ് പേഴ്‌സൺമാർക്ക് പരിശീലനം നൽകും. 
പരിശീലന കേന്ദ്രങ്ങൾ
വ്യാഴം –- മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാൾ: തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട്, അട്ടപ്പാടി, ശ്രീകൃഷ്ണപുരം, പാലക്കാട് ബ്ലോക്ക് പരിധിയിലെ റിസോഴ്‌സ് പേഴ്‌സൺമാർ.
പുതുനഗരം പഞ്ചായത്ത് കല്യാണമണ്ഡപം: മലമ്പുഴ, ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികളിലെ റിസോഴ്‌സ് പേഴ്‌സൺമാർ.
വെള്ളി –- മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാൾ: നോഡൽ ഓഫീസർമാർക്കും അസിസ്റ്റന്റ് നോഡൽ ഓഫീസർമാർക്കുമുള്ള പരിശീലനം. മണ്ണാർക്കാട്, അട്ടപ്പാടി, ശ്രീകൃഷ്ണപുരം, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളും പാലക്കാട്, മണ്ണാർക്കാട് മുനിസിപ്പാലിറ്റികളും.
ഓങ്ങല്ലൂർ പഞ്ചായത്ത് ഹാൾ: നോഡൽ ഓഫീസർമാർക്കും അസിസ്റ്റന്റ് നോഡൽ ഓഫീസർമാർക്കും -തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകൾ, ചെർപ്പുളശേരി, പട്ടാമ്പി, ഷൊർണൂർ മുനിസിപ്പാലിറ്റികൾ.
ചിറ്റൂർ നെഹ്‌റു ഓഡിറ്റോറിയം: നോഡൽ ഓഫീസർമാർക്കും അസിസ്റ്റന്റ് നോഡൽ ഓഫീസർമാർക്കും -മലമ്പുഴ, ചിറ്റൂർ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളും ചിറ്റൂർ – -തത്തമംഗലം മുനിസിപ്പാലിറ്റിയും.
ശനി –- ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ: നോഡൽ ഓഫീസർമാർക്കും അസിസ്റ്റന്റ് നോഡൽ ഓഫീസർമാർക്കും -നെന്മാറ, ആലത്തൂർ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകൾ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top