ലൈബ്രറി കൗൺസിൽ വായനപക്ഷാചരണം തുടങ്ങി



പാലക്കാട്‌ പി എൻ പണിക്കർ ഓർമദിനം മുതൽ ജൂലൈ ഏഴിന്‌ ഐ വി ദാസ് ജന്മദിനം വരെ നീളുന്ന ലൈബ്രറി കൗൺസിൽ വായനപക്ഷാചരണം ജില്ലയിൽ തുടങ്ങി. കണ്ണാടി ജനശക്തി വായനശാലയിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവാഹകസമിതി അംഗം വി കെ ജയപ്രകാശ് ഉദ്‌ഘാടനംചെയ്‌തു. എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി പി ടി കുഞ്ഞൻ, ജില്ലാ കൗൺസിൽ അംഗം കെ ടി  ഉദയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സി സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗം എൻ എം ഇന്ദിര, കെ പ്രമോദ്, സി സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഗ്രന്ഥശാലകളിൽ സി പി ചിത്രഭാനു, ടി കെ നാരായണദാസ്, എം വി മോഹനൻ, പി കെ സുധാകരൻ, ഇ രാമചന്ദ്രൻ, എം ഉണ്ണിക്കൃഷ്ണൻ, എം കൃഷ്ണദാസ്, എം എം എ ബക്കർ, കെ ജയകൃഷ്ണൻ, വി ഹരിശങ്കർ, ടി ആർ തിരുവിഴാംകുന്ന് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News