20 April Saturday

ലൈബ്രറി കൗൺസിൽ വായനപക്ഷാചരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022
പാലക്കാട്‌
പി എൻ പണിക്കർ ഓർമദിനം മുതൽ ജൂലൈ ഏഴിന്‌ ഐ വി ദാസ് ജന്മദിനം വരെ നീളുന്ന ലൈബ്രറി കൗൺസിൽ വായനപക്ഷാചരണം ജില്ലയിൽ തുടങ്ങി. കണ്ണാടി ജനശക്തി വായനശാലയിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവാഹകസമിതി അംഗം വി കെ ജയപ്രകാശ് ഉദ്‌ഘാടനംചെയ്‌തു. എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി പി ടി കുഞ്ഞൻ, ജില്ലാ കൗൺസിൽ അംഗം കെ ടി  ഉദയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സി സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗം എൻ എം ഇന്ദിര, കെ പ്രമോദ്, സി സുരേഷ് എന്നിവർ സംസാരിച്ചു.
ജില്ലയിലെ വിവിധ ഗ്രന്ഥശാലകളിൽ സി പി ചിത്രഭാനു, ടി കെ നാരായണദാസ്, എം വി മോഹനൻ, പി കെ സുധാകരൻ, ഇ രാമചന്ദ്രൻ, എം ഉണ്ണിക്കൃഷ്ണൻ, എം കൃഷ്ണദാസ്, എം എം എ ബക്കർ, കെ ജയകൃഷ്ണൻ, വി ഹരിശങ്കർ, ടി ആർ തിരുവിഴാംകുന്ന് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top