റെയിൽവേയുടേത്‌ കുറ്റകരമായ അനാസ്ഥ: 
എ പ്രഭാകരൻ എംഎൽഎ



 മലമ്പുഴ നടക്കാവ്‌ മേൽപ്പാലത്തിന്റെ നിർമാണം വൈകുന്നത്‌ റെയിൽവേയുടെ ഗുരുതര അനാസ്ഥയെന്ന്‌ എ പ്രഭാകരൻ എംഎൽഎ. മേൽപ്പാലത്തിൽ റെയിൽവേ ചെയ്യേണ്ട പണി നീട്ടിക്കൊണ്ടുപോയി പാലം നിർമാണം പൂർത്തിയാക്കുന്നതിൽ കേന്ദ്രസർക്കാർ കാലതാമസം വരുത്തുകയാണ്.  പലതവണ റെയിൽവേ അധികാരികളുമായി വിഷയം സംസാരിച്ചു.  ഇതുവരെ ടെൻഡർപോലും നടത്തിയിട്ടില്ല. ഇത് ബിജെപിക്കൊപ്പം ചേർന്ന് റെയിൽവേ നടത്തുന്ന രാഷ്ട്രീയക്കളിയാണെന്ന് സംശയിക്കേണ്ടിവരുമെന്ന്‌ എ പ്രഭാകരൻ പറഞ്ഞു. Read on deshabhimani.com

Related News