28 March Thursday

റെയിൽവേയുടേത്‌ കുറ്റകരമായ അനാസ്ഥ: 
എ പ്രഭാകരൻ എംഎൽഎ

എസ്‌ കൃഷ്‌ണമൂർത്തിUpdated: Saturday Jan 21, 2023

 മലമ്പുഴ

നടക്കാവ്‌ മേൽപ്പാലത്തിന്റെ നിർമാണം വൈകുന്നത്‌ റെയിൽവേയുടെ ഗുരുതര അനാസ്ഥയെന്ന്‌ എ പ്രഭാകരൻ എംഎൽഎ. മേൽപ്പാലത്തിൽ റെയിൽവേ ചെയ്യേണ്ട പണി നീട്ടിക്കൊണ്ടുപോയി പാലം നിർമാണം പൂർത്തിയാക്കുന്നതിൽ കേന്ദ്രസർക്കാർ കാലതാമസം വരുത്തുകയാണ്. 
പലതവണ റെയിൽവേ അധികാരികളുമായി വിഷയം സംസാരിച്ചു. 
ഇതുവരെ ടെൻഡർപോലും നടത്തിയിട്ടില്ല. ഇത് ബിജെപിക്കൊപ്പം ചേർന്ന് റെയിൽവേ നടത്തുന്ന രാഷ്ട്രീയക്കളിയാണെന്ന് സംശയിക്കേണ്ടിവരുമെന്ന്‌ എ പ്രഭാകരൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top