അറവ് മാലിന്യസംസ്‌കരണം 
കാര്യക്ഷമമാക്കണം



പാലക്കാട്‌ തെരുവ്‌ നായ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാൻ ജില്ലാ പഞ്ചായത്ത്‌ നിർദേശം നൽകി. പൊതുജന പങ്കാളിത്തം കൂടി ഉൾപ്പെടുത്തി അറവ് മാലിന്യ സംസ്‌കരണം എങ്ങനെ പ്രായോഗികമായി നടത്തണമെന്നതിനെ കുറിച്ച്‌ ആലോചിക്കണമെന്ന്‌   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ  ബിനുമോൾ ജില്ലാ ശുചിത്വമിഷൻ കോ–-ഓർഡിനേറ്റർക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും നിർദേശം നൽകി. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ കെ ബിനുമോൾ അധ്യക്ഷനായി.   Read on deshabhimani.com

Related News