മഴ ശക്തമാകുന്നു; ഇന്നും നാളെയും ഓറഞ്ച്‌ ജാഗ്രത



പാലക്കാട്‌ ജില്ലയിൽ മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തവും അതി ശക്തവുമായി മഴ വരെ പെയ്യാൻ സാധ്യതയുള്ളതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഓറഞ്ച്‌ ജാഗ്രതയായിരിക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.6 മില്ലീമീറ്റർ വരെ ശക്തമായ മഴയും 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ അതിശക്തമായ മഴയും പെയ്യാൻ സാധ്യതയുണ്ട്‌. ശനിയാഴ്‌ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ പെയ്‌തത്‌ ശരാശരി 19.06 മില്ലീമീറ്റർ മഴയാണ്‌. Read on deshabhimani.com

Related News