നവമാധ്യമ മത്സരങ്ങൾക്ക്‌ എൻട്രി ക്ഷണിച്ചു



 പാലക്കാട്  സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നവമാധ്യമങ്ങളിലൂടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. ഇതിനായി എൻട്രികൾ ക്ഷണിച്ചു. ഡിസംബർ 31, ജനുവരി 1, 2 തീയതികളിലാണ്‌ സമ്മേളനം.   ■ മൊബൈൽ 
ഫോട്ടോഗ്രഫി മത്സരം  വിഷയം–- മൊബൈൽ ക്യാമറക്കണ്ണിലൂടെ നോക്കുമ്പോൾ എന്താണ് സ്വാതന്ത്ര്യം എന്ന് വ്യക്തമാക്കുന്ന ഒരു ക്ലിക്ക്. ചിത്രം  dc2k21contests cpimpkd_contest1 എന്നീ രണ്ട് ഹാഷ്ടാഗ്‌ ഉൾപ്പെടുത്തി  ഫെയ്‌സ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്യുക. കൂടുതൽ ലൈക്ക്‌ സ്വന്തമാക്കുന്ന ഫോട്ടോയ്‌ക്കാണ്‌ സമ്മാനം.  ■ സെൽഫി മത്സരം വിഷയം: സമ്മേളന സെൽഫി. പാർടി സമ്മേളന പോസ്റ്ററുകൾ, കൊടികൾ, അലങ്കാരങ്ങൾ, സമ്മേളന സ്ഥലങ്ങൾ ഇവയിലേതെങ്കിലും ഉൾപ്പെടുന്ന വർണാഭ സെൽഫിക്കാണ് സമ്മാനം. സെൽഫി  dc2k21contests  cpimpkd_ contest2  എന്നീ രണ്ട് ഹാഷ്ടാഗ്‌  ഉൾപ്പെടുത്തി  ഫെയ്‌സ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്യുക. കൂടുതൽ ലൈക്കുകൾ സ്വന്തമാക്കുന്ന ഫോട്ടോയ്‌ക്ക്‌ സമ്മാനം ലഭിക്കും. ■ ഇൻസ്റ്റഗ്രാം 
റീൽസ് മത്സരം  വിഷയം: 1980–--90 മലയാളം ക്ലാസിക്‌സ്‌.  80–-90 കളിലെ മലയാളം ക്ലാസിക്ക് സിനിമകളിൽനിന്നുള്ള മിനിമം 30 സെക്കൻഡ്‌ നീളമുള്ള റീലുമായി മത്സരിക്കാം. രംഗങ്ങളുടെ റീൽസ് വീഡിയോ dc2k21contests cpimpkd_ contest3 എന്നീ രണ്ട് ഹാഷ്ടാഗ്‌  ഉൾപ്പെടുത്തി ഇൻസ്റ്റഗ്രാം വാളിൽ പോസ്റ്റ് ചെയ്യണം. ഒരാൾ മാത്രമാണ്‌ പങ്കെടുക്കേണ്ടത്. കൂടുതൽ ലൈക്ക്‌ സ്വന്തമാക്കുന്ന റീലിനായിരിക്കും സമ്മാനം. ■ ഷോർട്ട് ഫിലിം മത്സരം   2020 ജനുവരി ഒന്നിനുശേഷം റിലീസ് ചെയ്ത പരമാവധി മൂന്നുമതൽ ഏഴു മിനിറ്റുവരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകൾക്ക് മത്സരിക്കാം.  ഷോർട്ട്‌ ഫിലിം യൂട്യൂബിൽ അപ്‌ലോഡ് ചെയ്തശേഷം ആ വീഡിയോ ലിങ്ക് dc2k21contest @gmail.com എന്ന ഐഡിയിലേക്ക് ഇ മെയിൽ ചെയ്യണം.  ഡിസംബർ 20ന് വൈകിട്ട് ആറുവരെ എൻട്രികൾ മത്സരത്തിൽ ഉൾപ്പെടുത്താം. മികച്ച  ഷോർട്ട് ഫിലിമിന് സമ്മാനം ലഭിക്കും. ഇത്‌ സിപിഐ എം പാലക്കാടിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്‌ലോഡ്‌ ചെയ്യും. Read on deshabhimani.com

Related News