20 April Saturday
സിപിഐ എം ജില്ലാ സമ്മേളനം

നവമാധ്യമ മത്സരങ്ങൾക്ക്‌ എൻട്രി ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

 പാലക്കാട് 

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നവമാധ്യമങ്ങളിലൂടെ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. ഇതിനായി എൻട്രികൾ ക്ഷണിച്ചു. ഡിസംബർ 31, ജനുവരി 1, 2 തീയതികളിലാണ്‌ സമ്മേളനം.  
■ മൊബൈൽ 
ഫോട്ടോഗ്രഫി മത്സരം 
വിഷയം–- മൊബൈൽ ക്യാമറക്കണ്ണിലൂടെ നോക്കുമ്പോൾ എന്താണ് സ്വാതന്ത്ര്യം എന്ന് വ്യക്തമാക്കുന്ന ഒരു ക്ലിക്ക്. ചിത്രം  dc2k21contests cpimpkd_contest1 എന്നീ രണ്ട് ഹാഷ്ടാഗ്‌ ഉൾപ്പെടുത്തി  ഫെയ്‌സ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്യുക. കൂടുതൽ ലൈക്ക്‌ സ്വന്തമാക്കുന്ന ഫോട്ടോയ്‌ക്കാണ്‌ സമ്മാനം. 
■ സെൽഫി മത്സരം
വിഷയം: സമ്മേളന സെൽഫി. പാർടി സമ്മേളന പോസ്റ്ററുകൾ, കൊടികൾ, അലങ്കാരങ്ങൾ, സമ്മേളന സ്ഥലങ്ങൾ ഇവയിലേതെങ്കിലും ഉൾപ്പെടുന്ന വർണാഭ സെൽഫിക്കാണ് സമ്മാനം. സെൽഫി  dc2k21contests  cpimpkd_ contest2  എന്നീ രണ്ട് ഹാഷ്ടാഗ്‌  ഉൾപ്പെടുത്തി  ഫെയ്‌സ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്യുക. കൂടുതൽ ലൈക്കുകൾ സ്വന്തമാക്കുന്ന ഫോട്ടോയ്‌ക്ക്‌ സമ്മാനം ലഭിക്കും.
■ ഇൻസ്റ്റഗ്രാം 
റീൽസ് മത്സരം 
വിഷയം: 1980–--90 മലയാളം ക്ലാസിക്‌സ്‌. 
80–-90 കളിലെ മലയാളം ക്ലാസിക്ക് സിനിമകളിൽനിന്നുള്ള മിനിമം 30 സെക്കൻഡ്‌ നീളമുള്ള റീലുമായി മത്സരിക്കാം. രംഗങ്ങളുടെ റീൽസ് വീഡിയോ dc2k21contests cpimpkd_ contest3 എന്നീ രണ്ട് ഹാഷ്ടാഗ്‌  ഉൾപ്പെടുത്തി ഇൻസ്റ്റഗ്രാം വാളിൽ പോസ്റ്റ് ചെയ്യണം. ഒരാൾ മാത്രമാണ്‌ പങ്കെടുക്കേണ്ടത്. കൂടുതൽ ലൈക്ക്‌ സ്വന്തമാക്കുന്ന റീലിനായിരിക്കും സമ്മാനം.
■ ഷോർട്ട് ഫിലിം മത്സരം  
2020 ജനുവരി ഒന്നിനുശേഷം റിലീസ് ചെയ്ത പരമാവധി മൂന്നുമതൽ ഏഴു മിനിറ്റുവരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകൾക്ക് മത്സരിക്കാം. 
ഷോർട്ട്‌ ഫിലിം യൂട്യൂബിൽ അപ്‌ലോഡ് ചെയ്തശേഷം ആ വീഡിയോ ലിങ്ക് dc2k21contest @gmail.com എന്ന ഐഡിയിലേക്ക് ഇ മെയിൽ ചെയ്യണം. 
ഡിസംബർ 20ന് വൈകിട്ട് ആറുവരെ എൻട്രികൾ മത്സരത്തിൽ ഉൾപ്പെടുത്താം. മികച്ച  ഷോർട്ട് ഫിലിമിന് സമ്മാനം ലഭിക്കും. ഇത്‌ സിപിഐ എം പാലക്കാടിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്‌ലോഡ്‌ ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top