7 കേന്ദ്രങ്ങളില്‍ സൗജന്യ 
ആര്‍ടിപിസിആര്‍ പരിശോധന



പാലക്കാട്  ജില്ലയിൽ ഞായറാഴ്ച ഏഴ് കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിശോധന.  ചെർപ്പുളശേരി ശങ്കർ ആശുപത്രി, കൊടുമ്പ് ജിഎൽപി സ്‌കൂൾ, തിരുവാലത്തൂർ(രാവിലെ 9.30 മുതൽ പകൽ ഒന്നുവരെ), കാഞ്ഞിരംകുന്ന് അങ്കണവാടി(പകൽ 2 മുതൽ വൈകിട്ട് 4.30വരെ), കൊപ്പം സാമൂഹ്യ ആരോഗ്യകേന്ദ്രം, പല്ലശന കല്ലംപറമ്പ് കുടുംബാരോഗ്യകേന്ദ്രം, കേരളശേരി കുടുംബാരോഗ്യകേന്ദ്രം, തിരുവേഗപ്പുറ എഎൽപി സ്‌കൂൾ നെടുങ്ങോട്ടൂർ, ഒറ്റപ്പാലം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പരിശോധന. Read on deshabhimani.com

Related News