മന്ത്രി എ കെ ബാലനെതിരെ അക്രമം: വ്യാപക പ്രതിഷേധം



പാലക്കാട്‌  മന്ത്രി എ കെ ബാലന്റെ  ഔദ്യോഗിക വാഹനത്തിനുനേരെ യൂത്ത്‌ കോൺഗ്രസുകാർ സ്‌ഫോടകവസ്‌തു എറിഞ്ഞ്‌ അപായപ്പെടുത്താൻ ശ്രമിച്ചതിൽ സിപിഐ എം നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. ചവറ കെഎംഎംഎല്ലിനു സമീപം വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം.    ജില്ലയിലെ ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. കിഴക്കഞ്ചേരി കുണ്ടുകാട്ടിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ഏരിയ കമ്മിറ്റിയംഗം എസ്‌ രാധാകൃഷ്‌ണൻ അധ്യക്ഷ നായി. Read on deshabhimani.com

Related News